വീണ്ടും ദുരഭിമാനക്കൊല; കർണാടകയിൽ അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു

കാലുകളിലും കൈകളിലും നിരവധിതവണ വെട്ടേറ്റത്തിന്‍റെ പാടുകളുമുണ്ട്
Representative image of a crime scene
Representative image of a crime scene
Updated on

ബംഗളൂരു: മറ്റൊരു ജാതിയിൽ യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ മകളെ കൊലപ്പെടുത്തി പിതാവ്. കാവന (20) എന്ന കോളെജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മഞ്ജുനാഥിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കർണാടകയിലെ ദേവനഹള്ളിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പലതവണ താക്കീത് ചെയ്തില്ലെങ്കിലും കാവാന പിതാവിന്‍റെ വാക്ക് കേൾക്കാൻ തയ്യാറായിരുന്നില്ല. കാവാനയുടെ അനിയത്തിക്കും ഒരു പ്രണയം ഉണ്ടായിരുന്നു. കാവാനയാണ് അതിനു കാരണമെന്ന് മഞ്ജുനാഥ് വിശ്വസിച്ചിരുന്നു.

തുടർന്ന് ബുധനാഴ്ച രാത്രി ഇരുവരും ഇത് സംബന്ധിച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. വഴക്ക് മൂർച്ഛിച്ചതോടെ മഞ്ജുനാഥ് കത്തിയെടുത്ത് മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കാലുകളിലും കൈകളിലും നിരവധിതവണ വെട്ടേറ്റത്തിന് പാടുകളുമുണ്ട്. കൊലപാതകത്തിന് പിന്നാലെ മഞ്ജുനാഥ് പൊലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങുകയായിരുന്നു.

Trending

No stories found.

Latest News

No stories found.