പിണറായി വിജയന്‍റെയും മുഹമ്മദ് റിയാസിന്‍റെയും പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയാൾ പിടിയിൽ

പണം തിരികെ ചോദിച്ചപ്പോൾ സർക്കാരിൽനിന്നും 64 കോടി ലഭിക്കാനുണ്ടെന്നും ലഭിച്ചാലുടൻ പണം തിരിച്ചു തരുമെന്നുമായിരുന്നു മറുപടി.
Financial fraud in the name of Pinarayi Vijayan and Muhammad Riaz under arrest
ആനന്ദ് (39)
Updated on

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്‍റെയും പേരിൽ വ്യാജ രേഖകൾ ചമച്ചു ലക്ഷങ്ങൾ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കുലുക്കല്ലൂർ മുളയൻകാവ് ബേബി ലാൻഡിൽ ആനന്ദിനെ (39) യാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കച്ചവട ആവശ്യത്തിനാണെന്നു പറഞ്ഞു മുതുതല സ്വദേശിയായ കിഷോർ എന്നയാളിൽനിന്നും ആനന്ദ് പലതവണയായി 61 ലക്ഷം രൂപ വാങ്ങിക്കുകയായിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ സർക്കാരിൽനിന്നും 64 കോടി ലഭിക്കാനുണ്ടെന്നും ലഭിച്ചാലുടൻ പണം തിരിച്ചു തരുമെന്നുമായിരുന്നു മറുപടി.

തെളിവായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ കാണിച്ചു. നടപടികൾ വേഗത്തിൽ ആക്കുന്നതിനു വേണ്ടി പൊതുമരാമത്തു മന്ത്രിക്കു പേടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തെന്നും പരാതിക്കാരനെ വിശ്വസിപ്പിച്ചു. സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി നടത്തിയത് തട്ടിപ്പാണെന്ന് മുനസ്സിലായത്. പ്രതിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകൾ നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കുകയും ചെയ്തു. നിരവധി പേർക്ക് ഇയാളുടെ തട്ടിപ്പിൽ പെട്ട് പണം നഷ്ടമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.