വിഴുങ്ങിയ നിലയിൽ 30 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി; കൊച്ചിയിൽ വിദേശ ദമ്പതിമാർ പിടിയിൽ

ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശേരിയിൽ നിന്നും ഡിആർഐ സംഘമാണ് പിടികൂടിയത്
foreign couple arrested with drugs in kochi nedumbassery airport
30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതികൾ കൊച്ചിയിൽ പിടിയിൽ
Updated on

കൊച്ചി: 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതികൾ കൊച്ചിയിൽ പിടിയിൽ. ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശേരിയിൽ നിന്നും ഡിആർഐ സംഘമാണ് പിടികൂടിയത്.

ഒമാനിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയതായിരുന്നു ഇവർ. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ ഡിആർഐ സംഘം ആലുവ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവാവിനെ ശരീരത്തിൽ നിന്നും 2 കിലോയോളം കൊക്കെയ്ൻ പുറത്തെടുത്തു. യുവതിയുടെ ശരീരത്തിൽ നിന്നും കൊക്കെൻ പുറത്തെടുത്തിട്ടില്ല. യുവതി ആശുപത്രിയിൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.