പണം തിരിച്ചു തരാഞ്ഞതിന്‍റെ പേരിൽ 3 ആൺകുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ 4 പേർ പിടിയിൽ

കുട്ടികളെ ഓട്ടോയിൽ കയറ്റി പൂക്കാട്ടുപടിയിലുള്ള കുന്നിന്‍റെ മുകളിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച്‌ മർദിച്ചു.
four held for kidnapping three mionor boys
പണം തിരിച്ചു തരാഞ്ഞതിന്‍റെ പേരിൽ 3 ആൺകുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ 4 പേർ പിടിയിൽ
Updated on

കോതമംഗലം: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വീട്ടിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം വീട്ടിൽ നസീബ് നിസാം (22) , മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽ വീട്ടിൽ അനീഷ് കുമാർ (മുഹമ്മദ് അൻസാരി 29 ), കുഴിവേലിപ്പടി മോച്ചാൻകുളം ചിറമേൽപ്പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് സംഭവം.

വളയൻചിറങ്ങരയിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. വിശാലിൽ നിന്ന് കൗമാരക്കാരിലൊരാൾ 29000 രൂപ വാങ്ങിയെന്നും, തുക തിരിച്ചു തരാത്തതിന്‍റെ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. വളയൻചിറങ്ങര ഭാഗത്ത് നിന്ന കൗമാരക്കാരെ ബൈക്കിലെത്തിയ വിശാൽ, നസീബ് എന്നിവർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പ്രായപൂർത്തിയാകത്തവരിലൊരാളുടെ ബൈക്കും കൊണ്ടുപോയി. തുടർന്ന് രണ്ടംഗ സംഘം ഇവരെ പോഞ്ഞാശേരിയിലെത്തിച്ചു. അവിടെ നിന്ന് ഓട്ടോയിൽ കയറ്റി പൂക്കാട്ടുപടിയിലുള്ള കുന്നിന്‍റെ മുകളിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച്‌ മർദിച്ചു. തുടർന്ന് മോബൈൽ ഫോൺ വാങ്ങിയെടുത്തു. പുലർച്ചെ കൗമാരക്കാരിലൊരാളെ അയാളുടെ വീട്ടിൽ കൊണ്ടുപോയി വീട്ടിലുണ്ടായിരുന്ന ഇരുചക്രവാഹനം തട്ടിയെടുത്തു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ്‌ ആര്യ, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐമാരായ എൽദോ പോൾ, ഇബ്രാഹിം കുട്ടി, ജലീൽ, ശ്രീകുമാർ, റിൻസ്' എം തോമസ് ', റാസിഖ്, എ.എസ്.ഐമാരായ അബ്ദുൾ മനാഫ്, നിയാസ്, എം.ബി സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.