മലപ്പുറം: മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി കടത്താന്‍ ശ്രമിച്ച സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ പാഴ്സലിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്.
6.3 കി.ലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്. തേപ്പുപെട്ടി ഉൾപ്പടെയുള്ള ഇലകട്രോണിക്ക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. സംഭവത്തിൽ 3 പേരെ പൊലീസ് പിടികൂടി.