കൊച്ചി : ആലുവയിലെ ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ. എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസൽ (34 ) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. റയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഗുണ്ടാപ്പിരിവ് നടത്തിയത്.
റെയിൽവേ സ്ക്വയറിൽ കട തല്ലിപൊളിച്ച കേസിൽ 8 മാസം ജയിലിൽ ആയിരുന്നു. ആലുവ കെ. എസ്. ആ. ടി. സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന് ആലുവ ഡി. വൈ. എസ്. പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ, അസി. സബ് ഇൻസ്പെക്ടർ കെ. ജെ. ജാക്സൺ, സി. പി. ഒ. മാഹി൯ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് എന്നിവരാണുണ്ടായിരുന്നത്. പ്രതിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.