മഥുര ക്ഷേത്രത്തിൽ വഴിപാടായി കിട്ടിയ 'ഒരു കോടി രൂപ'യുമായി ക്ഷേത്രം സഹായി മുങ്ങി

ക്ഷേത്രത്തിലേക്ക് പലരിൽ നിന്നായി വഴിപാടായി കിട്ടിയ1,09,37,200 രൂപ ബാങ്കിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ചിരുന്നത് സഹായിയായി ജോലി ചെയ്തിരുന്ന ദിനേശ് ചന്ദ്രനെയാണ്.
മഥുര ക്ഷേത്രത്തിൽ വഴിപാടായി കിട്ടിയ 'ഒരു കോടി രൂപ'യുമായി ക്ഷേത്രം സഹായി മുങ്ങി
Updated on

മഥുര: മഥുര ഗോവർധൻ നഗരത്തിലെ ശ്രീ ഗിരിരാജ് ക്ഷേത്രത്തിലേക്ക് വഴിപാടായി കിട്ടിയ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത് ക്ഷേത്രത്തിലെ സഹായി മുങ്ങി. തിങ്കളാഴ്ചയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് പലരിൽ നിന്നായി വഴിപാടായി കിട്ടിയ1,09,37,200 രൂപ ബാങ്കിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ചിരുന്നത് സഹായിയായി ജോലി ചെയ്തിരുന്ന ദിനേശ് ചന്ദ്രനെയാണ്.

പണം ബാങ്കിലടയ്ക്കാൻ പോയ ദിനേശ് പണവുമായി രക്ഷപ്പെടുകയായിരുന്നു. കുറേ സമയം ദിനേശ് തിരിച്ചുവരുന്നതിനായി കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പല തവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി.

അതോടെയാണ് പണം മോഷ്ടിക്കപ്പെട്ടതായി മാനേജർ ചന്ദ്ര വിനോദ് കൗശിക്കിന് സംശയം തോന്നിയത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ക്ഷേത്രം മാനേജർ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.