തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊന്നു

അരുണപ്പട്ടി ഗ്രാമത്തിലെ കണ്ണമ്മ, സുഭാഷ് എന്നിവരാണു കൊല്ലപ്പെട്ടത്
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊന്നു
Updated on

കൃഷ്ണഗിരി : തമിഴ്‌നാട് കൃഷ്ണഗിരിയിൽ അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്ത മകനെയും, അക്രമണം തടയാനെത്തിയെ അമ്മയെയും ഗൃഹനാഥൻ വെട്ടിക്കൊന്നു. അരുണപ്പട്ടി ഗ്രാമത്തിലെ കണ്ണമ്മ, സുഭാഷ് എന്നിവരാണു കൊല്ലപ്പെട്ടത്. പ്രതി ദണ്ഡപാണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുപ്പൂരിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായിരുന്ന സുഭാഷ് പതിനഞ്ച് ദിവസം മുമ്പാണ് അനുസൂയയെ വിവാഹം ചെയ്തത്. അന്യജാതിയിൽപ്പെട്ടതിനാൽ വിവാഹത്തിന് ദണ്ഡപാണിക്ക് എതിർപ്പായിരുന്നു. ദണ്ഡപാണിയുടെ അമ്മ കണ്ണമ്മ സുഭാഷിനെയും അനുസൂയയെയും വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ ദണ്ഡപാണി അക്രമണം അഴിച്ചുവിടുകയായിരുന്നു. ദണ്ഡപാണിയുടെ അക്രമണത്തിൽ അനുസൂയയ്ക്കും പരുക്കേറ്റിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.