ഹൈദരാബാദ്: ബിസിനസ് തർക്കത്തെതുടർന്ന് ആഡംബര കാറിന് യുവാവ് തീയിട്ടു. ഹൈദരാബാദിലെ യൂസ്ഡ് കാർ ഡീലറായ നീരജിന്‍റെ ലംബോർഗിനി കാറിനാണ് നടുറോഡിലിട്ട് കത്തിച്ചത്. സംഭവത്തിൽ മറ്റൊരു യൂസ്ഡ് കാർ ഡീലറായ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു.
യൂസ്ഡ് കാർ ഡീലർമാരായ നീരജും അഹമ്മദും തമ്മിൽ നേരത്തെ ബിസിനസ് തർക്കം നിലനിന്നിരുന്നു. കാർ വിൽപ്പന നടത്തിയതിന്‍റെ കമ്മിഷൻ പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയാണ് ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നത്. ശനിയാഴ്ച ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇരുവരും ഒത്തുചേർന്നിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇതിനുപിന്നാലെ അഹമ്മദ് നീരജിന്‍റെ ഉടമസ്ഥതയിലുള്ള ലംബോർഗിനി കാറിന് തീയിടുകയായിരുന്നു.