അനധികൃത മത്സ്യബന്ധനം: പിടികൂടിയ 5,000 കിലോ അയല തിരിച്ചൊഴുക്കി ഫിഷറീസ് വകുപ്പ്

മലപ്പുറം താനൂർ സ്വദേശി അബ്ദുൾ ജലീലിൻ്റെ ഉടമസ്ഥതയിലുള്ള വി.എസ്. എം-2 വള്ളമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത്
ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത മീനും വള്ളവും
ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത മീനും വള്ളവും
Updated on

തൃശൂർ: അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് ചാവക്കാട് എടക്കഴിയൂർ തീരത്ത് മത്സ്യബന്ധനം നടത്തിയ വള്ളം ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിൽ പിടിച്ചെടുത്തു. ഈ വള്ളത്തിൽ ഉണ്ടായിരുന്ന 5,000 കിലോഗ്രാമോളം വരുന്ന 10 സെന്റിമീറ്ററിന് താഴെ വലുപ്പമുള്ള അയലകളും മറ്റു ചെറി മത്സ്യങ്ങളും കടലിലേക്ക് തന്നെ ഒഴുക്കിവിട്ടു.

മലപ്പുറം താനൂർ സ്വദേശി അബ്ദുൾ ജലീലിൻ്റെ ഉടമസ്ഥതയിലുള്ള വി.എസ്. എം-2 വള്ളമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിരിക്കുന്ന സാഹചര്യത്തിൽ അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഉടമസ്ഥനിൽ നിന്ന് ഫിഷറീസ് വകുപ്പ് പിഴ ഈടാക്കിയിട്ടുണ്ട്.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ്, മുനക്കടവ് കോസ്റ്റൽ പോലീസ്, ഫിഷറീസ് എന്നിവരുടെ സംയുക്ത സംഘമാണ് വള്ളം പിടിച്ചടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫിഷറീസ് ഡിഡി കെ.ടി. അനിത അറിയിച്ചു.

Trending

No stories found.

Latest News

No stories found.