വ്യാജ രേഖകൾ ചമച്ച് സ്‌കൂളുകളിൽ നിന്നും അനധികൃത ടൂറുകൾ; കൊച്ചി സ്വദേശി പിടിയിൽ

ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
illegal school tour fake documents Kochi resident arrested
ആന്‍റണി കുര്യന്‍ (33)
Updated on

കൊച്ചി: വ്യാജ രേഖകൾ ചമച്ച് അനധികൃത ടൂറുകൾ നടത്തിയ കേസിൽ കൊച്ചി സ്വദേശി അറസ്റ്റിൽ. സ്‌കൂൾ അധികൃതരിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള വ്യാജ രേഖകൾ സംഘടിപ്പിച്ച് അനധികൃത ടൂറുകൾ നടത്തിയെന്ന പരാതിയിൽ ആന്‍റണി കുര്യന്‍ (33) എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ ബിഎൻ എസ് പ്രകാരം 318(4), 336(2), 336(3), 340(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തത്. നിലവിൽ ഇയാൾ കൊച്ചി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

ഒക്‌ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അന്യായ ലാഭം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ സബ് റീജീയണൽ, ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വ്യാജ ഒപ്പും സീലും നിർമ്മിക്കുകയും KL-38-F 1677- എന്ന വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്ക് നിർമ്മിച്ച് സ്കൂൾ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വാഗമണ്ണിലേക്കു യാത്ര തിരിച്ചതുമാണ് സംഭവം.

ഇതോടൊപ്പം പ്രതി അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ വ്യാജ കൈക്കൂലി കേസ് നൽകിയതായും ആരോപണമുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.

Trending

No stories found.

Latest News

No stories found.