കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

2018 ഡിസംബറിൽ കുഴുപ്പിള്ളി ബീച്ചിൽ ഗജേന്ദ്രകുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ 7-ാം പ്രതിയാണ്
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ആദർശ് (കുഞ്ഞൻ 26)
Updated on

കൊച്ചി: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുനമ്പം കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി വീട്ടിൽ ആദർശ് (കുഞ്ഞൻ 26) എന്നയാളെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.

2018 ഡിസംബറിൽ കുഴുപ്പിള്ളി ബീച്ചിൽ ഗജേന്ദ്രകുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ 7-ാം പ്രതിയാണ്. മുനമ്പം, ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ന്യായവിരോധമായി സംഘം ചേരൽ, പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി വേറെയും കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിൽ 18 ന് എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ വച്ച് ഇയാളും കൂട്ടാളികളും ചേർന്ന് ഷഫാസ്, ശ്യാം എന്നിവരെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് ഞാറയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

മുനന്പം പൊലീസ് ഇൻസ്പെക്ടർ കെ.എ‌സ് സന്ദീപിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ടി.ബി ബിബിൻ, എം.ബി സുനിൽ കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ വി.ടി തരുൺ കുമാർ, ടി യു ജിബിൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 2024 ൽ കാപ്പ ചുമത്തി 8 പേരെ ജയിലിലടച്ചു. 29 പേരെ നാട് കടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി യുണ്ടാകും.

Trending

No stories found.

Latest News

No stories found.