കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്

റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത് .
കള്ളാട് സാറാമ്മ
കള്ളാട് സാറാമ്മ
Updated on

കോതമംഗലം: കീരമ്പാറ കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (അമ്മിണി-72) കൊലപാതകക്കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. 4 മാസത്തോളം ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണു തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പ‌ി റിജോ പി. ജോസഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. മാർച്ച് 25നു പകൽ വീടിനുള്ളിലാണു സാറാമ്മ കഴുത്തറുത്തു കൊല്ലപ്പെട്ടത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല

.ധരിച്ചിരുന്ന സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത് .

Trending

No stories found.

Latest News

No stories found.