കളമശേരി: വില്‍പ്പനക്കായി കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച ആസാം സ്വദേശി കളമശേരി പൊലീസിന്റെ പിടിയില്‍. ആസാം, ബാരപ്പെട്ട സ്വദേശിയായ മിനാജുള്‍ ഹക്ക് (24) എന്നയാളാണ് പൊലീസിന്റെ പിടിയില്‍ ആയത്.
കളമശേരി, കൂനംതൈ അമ്പലം ഉണിച്ചിറ പാടം റോഡിൽ സിഎംആർഎ ക്രോസ് റോഡിലെ ഒരു കെട്ടിടത്തില്‍ രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നതായി കളമശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍ ഇയാളുടെ കൈവശം 1.662 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഉപയോഗത്തിനും വില്‍പ്പന നടത്തുന്നതിനുമായാണ് ഇവ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാൾ സമ്മതിച്ചു. കൊച്ചി സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളമശേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍ പി ചാക്കോ യുടെ നേതൃത്വത്തില്‍ എസ് സി പി ഒ മാരായ നജീബ്, സ്മികേഷ്, സി പി ഒ ഷിബു എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.