കണ്ണൂരിൽ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചു

പ്രതി രാജേഷ് പയ്യന്നൂർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
Kannur: Husband hacks police officer to death; wife's insistence on divorce sparks outrage
ദിവ്യശ്രീ, രാജേഷ്
Updated on

കണ്ണൂർ: കരിവെള്ളൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ‌ പ്രതിയായ ഭർത്താവിന്‍റെ മൊഴി പുറത്ത്. ദിവ്യശ്രീ വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭർത്താവ് രാജേഷിന്‍റെ മൊഴിയിൽ. ഏഴ് ലക്ഷം രൂപയും, സ്വർണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി.

ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. പ്രതി രാജേഷ് പയ്യന്നൂർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.പ്രതി രാജേഷിനെ വ്യാഴാഴ്ച കണ്ണൂർ പുതിയതെരുവ് ബാറിൽ നിന്നാണ് പിടികൂടിയത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയാണ് ദിവ്യശ്രീ.

ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു.

Trending

No stories found.

Latest News

No stories found.