കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍ഗോഡ് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.അതിക്രമം നടത്തിയ ആളിന്‍റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി. ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്.
തിങ്കൾ ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലാണ് സംഭവം. സ്വകാര്യ ബസില്‍ സഞ്ചരിക്കുമ്പോഴാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. ആറു വയസുള്ള മകൾക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസിൽ തിരക്കില്ലായിരുന്നു. യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിർവശത്തെ സീറ്റിലാണ് യുവാവ് ഇരുന്നത്. യുവതി സംഭവം മൊബൈലിൽ പകർത്തി കണ്ടക്‌ടറെ അറിയിക്കാൻ ശ്രമിച്ചപ്പോഴേക്കും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.