കോട്ടയത്ത് ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പൊലീസ് സ്വീകരിച്ചു വരുന്നത്.
കോട്ടയത്ത് ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി
Updated on

കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 6 മാസക്കാലത്തേക്ക് നാടുകടത്തിയത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളിലായി കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസപ്പെടുത്തുക, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പൊലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Trending

No stories found.

Latest News

No stories found.