കയ്യിൽനിന്നു പണം വാങ്ങി ഗൂഗിൾ പേ ചെയ്തെന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ

കവർച്ച, ലഹരിമരുന്ന് ഉപയോഗം, വഞ്ചന, പോക്സോ തുടങ്ങിയ വകുപ്പുകളിൽ പത്തോളം കേസുകള്‍ വിവിധ ജില്ലകളിലായി സെയ്ത് ഷമീമിനെതിരെ ഉണ്ട്
kozhikode atm fraud 2 arrest
കയ്യിൽനിന്നു പണം വാങ്ങി ഗൂഗിൾ പേ ചെയ്തെന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ
Updated on

കോഴിക്കോട്: എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ 2 പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ച, ലഹരിമരുന്ന് ഉപയോഗം, വഞ്ചന, പോക്സോ തുടങ്ങിയ വകുപ്പുകളിൽ പത്തോളം കേസുകള്‍ വിവിധ ജില്ലകളിലായി സെയ്ത് ഷമീമിനെതിരെ ഉണ്ട്.

വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആർടിസിക്ക് സമീപത്തെ എടിഎം കൗണ്ടറിൽ പണം സ്വീകരിക്കാൻ എത്തിയ യുവാവിനെ കബളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്. യുവാവും പെൺകുട്ടിയും കുറച്ചു ദിവസങ്ങളായി നഗരത്തിൽ പല എടിഎം കൗണ്ടറുകൾക്ക് മുൻപിൽ നിന്നും, ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാമെന്ന് പറഞ്ഞു വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു തട്ടിപ്പു നടത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.