വനിതാ ഡോക്റ്ററെ കയറിപ്പിടിച്ച കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
KSRTC conductor suspended over molestation വനിതാ ഡോക്റ്ററെ കയറിപ്പിടിച്ച കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ
വനിതാ ഡോക്റ്ററെ കയറിപ്പിടിച്ച കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ
Updated on

കോട്ടയം: ആരോഗ്യ വകുപ്പിലെ വനിതാ ഡോക്‌റ്ററെ ബസ് യാത്രക്കിടയിൽ ശരീരത്തിൽ കയറിപ്പിടിച്ച കെഎസ്ആർടിസി ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെ അന്വേഷണ വിധേയമായി കെഎസ്ആർടിസി ചീഫ് ഓഫീസ് സസ്പെൻഡ് ചെയ്തു.

ഈ മാസം 20ന് വൈകിട്ട് 6മണിയോടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് വനിതാ ഡോക്റ്റർ ചങ്ങനാശേരിക്ക് പോകുന്നതിന് ബസിൽ കയറി. യാത്രയ്ക്കിടെ ചിങ്ങവനം ഭാഗത്ത് എത്തിയപ്പോൾ ബസിന്‍റെ ഷട്ടറുകൾ താഴ്ത്തുന്ന രീതിയിൽ കണ്ടക്റ്റർ ഇവരോട് മോശമായി പെരുമാറുകയും ശരീരത്തിൽ കയറി പിടിക്കുകയും ചെയ്തു. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും ചെയ്തു.

ചങ്ങനാശേരി ഡിപ്പോയിൽ യാത്ര അവസാനിപ്പിക്കുന്ന ബസിൽ നിന്നും ഇറങ്ങിയ ഡോക്റ്റർ അവിടുത്തെ എറ്റിഒയ്ക്ക് പരാതി നൽകിയെങ്കിലും ഒത്തുതീർപ്പിനായിരുന്നു ശ്രമം. പക്ഷേ ഇതിനെതിരെ ഡോക്റ്റർ കെഎസ്ആർടിസി മാനേജിങ് ഡയറക്റ്റർക്കും, മന്ത്രിക്കും പരാതി നൽകുകയായിരുന്നു.

ഇതേ തുടർന്ന് അന്വേഷിക്കുവാൻ ചീഫ് ഓഫീസ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് അസി.

തലവൻ ഷാജു ലാറൻസിന്‍റെ നിർദേശത്തിൽ ഇൻസ്പെക്‌റ്റർ സജിത് കോശി അന്യോഷണം നടത്തുകയും റിപ്പോർട്ട് ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്തു. തുടർന്നാണ് കെഎസ്ആർടിസി ചീഫ് ഓഫീസ്, കണ്ടക്‌റ്ററെ സസ്പെൻഡ് ചെയ്തതെന്ന് വനിതാ ഡോക്റ്ററുടെ അഭിഭാഷകനായ അഡ്വ. ജയ്സിങ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.