ലോൺ ആപ്പിലെ ഭീഷണിക്ക് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; 4 ഗുജറാത്ത് സ്വദേശികൾ അറസ്റ്റിൽ

സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായത്
Ajay Raj
Ajay Rajfile
Updated on

വയനാട്: ലോൺ ആപ്പിൽ നിന്നും ഭീഷണി നേരിട്ടതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ 4 ഗുജറാത്ത് സ്വദേശികൾ അറസ്റ്റിൽ. ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ മീനങ്ങാടി പൊലീസ് പിടികൂടിയത്. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്‍റർനെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു.

ലോട്ടറി വിൽപ്പനക്കാരനായ അജയ് രാജ് സെപ്റ്റംബർ 15 ആണ് തൂങ്ങിമരിച്ചത്. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. അജയ് ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. തുർന്ന് അജയ് രാജിന്‍റെ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായത്.

Trending

No stories found.

Latest News

No stories found.