അട്ടപ്പാടി: അട്ടപ്പാടിയില്‍ വ്‌ളോഗറെ തമിഴ്‌നാട്ടില്‍നിന്നെത്തിയ സ്ത്രീകള്‍ കെട്ടിയിട്ട് മർദിച്ചു. സ്ത്രീകളുടെ നഗ്നദൃശ്യം ഇയാള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കോട്ടത്തറ ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്നയെന്ന വ്‌ളോഗറെയാണ് സ്ത്രീകള്‍ കൈകാര്യം ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകള്‍ ഇയാളെ അന്വേഷിച്ചെത്തിയാണ് പിടികൂടിയത്.
അഗളി പോലീസ് എത്തിയാണ് വ്‌ളോഗറെ കെട്ടഴിച്ച് വിട്ടത്. ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീകളുടെ പരാതിയിൽ മുഹമ്മദലി ജിന്നയ്‌ക്കെതിരെ കേസെടുത്തു. അതേസമയം, നിയമം കൈയിലെടുത്തെന്നാരോപിച്ച് സ്ത്രീകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.