മൈസൂരിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി.
മൈസൂരിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Updated on

തൃശൂർ: മൈസൂരിൽ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. ആൺസുഹൃത്തുമായുള്ള തർക്കമാകാം മരണത്തിലേക്ക് നയച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ ഇയാളെ മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേത്തിക്കും.

Trending

No stories found.

Latest News

No stories found.