ചെറായിൽ അനധികൃത പടക്ക വിൽപ്പന; ഒരാൾ പിടിയിൽ

ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽ നിന്നുമാണ് ഇയാൾ പടക്കങ്ങൾ വാങ്ങിയിട്ടുള്ളത്
ചെറായിൽ അനധികൃത പടക്ക വിൽപ്പന; ഒരാൾ പിടിയിൽ
Updated on

കൊച്ചി: ചെറായിയിൽ അനധികൃതമായി വിൽപനക്ക് സൂക്ഷിച്ച പടക്കം മുനമ്പം പൊലീസ് പിടികൂടി. ചെറായി ജനത ട്രേഡേഴ്സിൽ നിന്നുമാണ് സൂക്ഷിക്കാൻ അനുവാദമുള്ളതിന്‍റെ മൂന്നിരട്ടിയോളം പടക്കങ്ങൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കണ്ണത്തിശേരി അനൂപ് (38) നെ അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് 180 കിലോയോളം പടക്കങ്ങളും കമ്പിത്തിരിയുൾപ്പടെയുള്ള അനുബന്ധ സാധനങ്ങളും കണ്ടെടുത്തു.

ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽ നിന്നുമാണ് ഇയാൾ പടക്കങ്ങൾ വാങ്ങിയിട്ടുള്ളത്. ഇയാളുടെ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ എസ് എച്ച് ഒ എ.എൽ യേശുദാസ് പറഞ്ഞു. റെയ്ഡ് വരും ദിവസങ്ങളിൽ തുടരും. എസ്.ഐമാരായ പി.കെ ശശികുമാർ , പി.എസ്.സനീഷ്, എം. അനീഷ് എന്നിവരും പരിശോധനക്കുണ്ടായിരുന്നു

Trending

No stories found.

Latest News

No stories found.