പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരെ ലൈംഗികാതിക്രമം: 68 കാരന് 15 വർഷം കഠിനതടവ്

പിഴതുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു
Symbolic image for rape
Symbolic image for rapeImage by bedneyimages on Freepik
Updated on

പട്ടാമ്പി: പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 68 കാരനായ പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മനിശേരി തൃക്കംകോട് കൃഷ്ണ നിവാസിൽ കൃഷ്ണൻകുട്ടിയെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴതുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.

2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ഒറ്റപ്പാലം സബ് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.