ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളിൽനിന്ന് 710 ഗ്രാം കഞ്ചാവ് കുന്നത്തുനാട് പോലീസ് പിടികൂടിയിരുന്നു
ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
Updated on

പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അറയ്ക്കപ്പടി ഓട്ടത്താണി ഭാഗത്ത് വെള്ളാരംപാറ ക്കുഴി കോളനിയിൽ താമസിക്കുന്ന പെരുമ്പാവൂർ ഒന്നാംമൈൽ മൂക്കട വീട്ടിൽ സലാം അബ്ദുൾ ഖാദറിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് നടപടി.

പെരുമ്പാവൂർ, കുറുപ്പംപടി, മൂവാറ്റുപുഴ, പുത്തൻകുരിശ്, കുന്നത്തുനാട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, വ്യാജ രേഖ ചമയ്ക്കൽ, പ്രകൃതിവിരുദ്ധ പീഢനം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളിൽനിന്ന് 710 ഗ്രാം കഞ്ചാവ് കുന്നത്തുനാട് പോലീസ് പിടികൂടിയിരുന്നു. തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 71 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 50 പേരെ നാട് കടത്തി. വരും ദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാകുമെന്ന് റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.