മറ്റൊരു സ്ത്രീയുമായി ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു

ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി.
man poured acid on the face of his wife who asked for divorce
മറ്റൊരു സ്ത്രീയുമായി ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു representative image
Updated on

മുംബൈ: വിവാഹ മോചനം ആവശ്യപ്പെട്ടതിന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്‍റെ ബന്ധത്തിന്‍റെ പേരിലാണ് 27കാരി വിവാഹ മോചനം ആവശ്യപ്പെട്ടത്. കൂടാതെ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി. തുടർന്ന് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു.

ഭർത്താവിന്‍റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ 3 മാസമായി അമ്മയ്‌ക്കൊപ്പമാണ് യുവതിയുടെ താമസം. ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഇവിടെയെത്തി 34 കാരനായ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് തൊഴിൽ രഹിതനാണ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും.

Trending

No stories found.

Latest News

No stories found.