പോക്സോ കേസിൽ ആയോധനകലാ പരിശീലകൻ അറസ്റ്റിൽ

മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ ചാലക്കുടി സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.
Martial arts trainer arrested in POCSO case
ജേക്കബ് (ബെന്നി 63)
Updated on

ചാലക്കുടി: പോക്സോ കേസിൽ ആയോധനകലാ പരിശീലകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പോട്ട പാലേക്കുടി വീട്ടിൽ ജേക്കബ് (ബെന്നി 63) ആണ് അറസ്റ്റിലായത്. റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി കെ.സുമേഷിന്‍റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പിടികൂടിയത്. വർഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്.

പല സ്ഥാപനങ്ങളിലും ഇയാൾ ആയോധനകലാ പരിശീലനം നൽകുന്നുണ്ട്. പരിശീലനത്തിനിടെ ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ ചാലക്കുടി സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം വേഷം മാറി ഇയാളുടെ പരിശീലനസ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ആളൂർ എസ്.ഐ. കെ.എസ്. സുബിന്ദ്, എ.എസ്.ഐ. മിനിമോൾ, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, അനിൽകുമാർ, സി.പി.ഒ കെ.എസ്. ഉമേഷ്, ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Trending

No stories found.

Latest News

No stories found.