കാലടിയിൽ വൻ ലഹരി വേട്ട; 3 അസം സ്വദേശികൾ പിടിയിൽ

ഒരു ഡപ്പിക്ക് 2500-3000 നിരക്കിലാണ് വിൽപ്പന
Massive drug hunt in kalady; 3 natives of Assam under arrest
കാലടിയിൽ വൻ ലഹരി വേട്ട; 3 അസം സ്വദേശികൾ പിടിയിൽ
Updated on

കൊച്ചി: കാലടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ഗുൽദാർ ഹുസൈൻ (32) അബു ഹനീഫ് (28) മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പ`ലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കാലടി സ്റ്റാന്‍റിന്‍റെ പരിസരത്തു നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.

ആസാമിലെ ഹിമാപൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. തൃശൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് കെഎസ്ആർടിസി ബസിലാണ് കാലടിയിലെത്തിയത്. പൊലീസ് പിടികൂടാതിരിക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത്. 9 സോപ്പുപെട്ടികളിലായാണ് ഹെറോയിൻ ഒളിപ്പിച്ചത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു. 10 ഗ്രാം 150 ഡപ്പികളിലാക്കിയാണ് വിൽപ്പന. ഒരു ഡപ്പിക്ക് 2500-3000 നിരക്കിലാണ് വിൽപ്പന നടത്തുന്നത്.

എറണാകുളം ജില്ലയിലേക്ക് ഹെറോയിൻ എത്തിക്കുന്ന പ്രധാന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. അടുത്ത കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണിത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമിനെക്കുടാതെ ഡിവൈഎസ്പി എം. എ അബ്ദുൽ റഹിം, കാലടി എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, വി.എസ് ഷിജു തുടങ്ങിയവർ ചേർന്ന് രാത്രി 8 മണിയോടെയാണ് സംഘത്തെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.