കോട്ടയത്ത് ഹോട്ടലുടമയെ കബളിപ്പിച്ച് 29ലക്ഷം രൂപ തട്ടിയെടുത്ത അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

കോട്ടയത്തെ ഹോട്ടല്‍ ഉടമയിൽ നിന്നും ഇരുപത്തിയൊമ്പത് ലക്ഷത്തി നാൽപതിനായിരം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു
കോട്ടയത്ത് ഹോട്ടലുടമയെ കബളിപ്പിച്ച് 29ലക്ഷം രൂപ തട്ടിയെടുത്ത അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ
സുജിത്ത് ഷോ (38)
Updated on

കോട്ടയം: ഹോട്ടൽ ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുജിത്ത് ഷോ (38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയത്തെ ഹോട്ടല്‍ ഉടമയിൽ നിന്നും ഇരുപത്തിയൊമ്പത് ലക്ഷത്തി നാൽപതിനായിരം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

2017ൽ കോട്ടയത്ത് 12 ടു 12 എന്ന ഹോട്ടലില്‍ ജോലിക്ക് എത്തിയ ഇയാൾ ഹോട്ടലുടമയുടെ വിശ്വാസം നേടിയതിന് ശേഷം ഈ ഹോട്ടലിന്റെ പാനിപുരി കൗണ്ടറും, സോഡാ കൗണ്ടറും വാടകയ്ക്ക് എടുത്ത് നടത്തി വരികയായിരുന്നു. തുടർന്ന് ഇയാൾ ഹോട്ടൽ ഉടമയോട് ഷെയർ മാർക്കറ്റിൽ പണം ഇറക്കിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 14 ലക്ഷത്തി നാൽപതിനായിരം രൂപ കൈപ്പറ്റുകയും, കൂടാതെ ഹോട്ടല്‍ ഉടമയെ ഏല്‍പ്പിക്കുന്നതിനു വേണ്ടി മറ്റൊരാള്‍ ഇയാളെ ഏല്‍പ്പിച്ച 15 ലക്ഷം രൂപ ഉള്‍പ്പടെ 29 ലക്ഷത്തി നാൽപതിനായിരം രൂപ കബളിപ്പിച്ച് സ്ഥലത്ത് നിന്ന് കടന്നു കളയുകയുമായിരുന്നു. 

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിനോടുവില്‍ ഇയാളെ വയനാട് നിന്നും പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ എം. ശ്രീകുമാർ, എസ്.ഐ മാരായ വി. വിദ്യ, സജികുമാർ, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ മാരായ കെ.എം രാജേഷ് , സലമോൻ, രാജീവ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.