ബെംഗളൂരു: ഒൻപതുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേർ അറസ്റ്റിൽ. പന്ത്രണ്ടും പതാനാലു വയസുള്ള കുട്ടികളാണ് അറസ്റ്റിലായത്. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കേസിൽ പ്രതിയായ അഞ്ചാമനായി തെരച്ചിൽ പുരോഗമിക്കുകയാണ്.
കർണാടകയിലെ കലബുർഗിയിൽ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. ചോക്ലറ്റ് തരാമെന്നു പറഞ്ഞ് കുട്ടിയെ അടുത്തുള്ള വീടിന്‍റെ ടെറസിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവ ശേഷം, പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് കുട്ടിയെ ഭീക്ഷണിപ്പടുത്തിയതായും പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ കുട്ടി അമ്മയോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അമ്മ സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.