വഴിത്തർക്കം; വീട്ടമ്മയെയും 2 മക്കളെയും വെട്ടി അയൽവാസി

ശൈലയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയ്ക്കും മകൾക്ക് കൈക്കുമാണ് വെട്ടേറ്റത്
വഴിത്തർക്കം; വീട്ടമ്മയെയും 2 മക്കളെയും വെട്ടി അയൽവാസി
Updated on

കണ്ണൂർ: പേരാവൂർ കോളായാട് വീട്ടമ്മയ്ക്കും 2 മക്കൾക്കും വെട്ടേറ്റു. വഴിത്തർക്കത്തെ തുടർന്ന് അയൽവാസി ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെള്ളുവ വീട്ടിൽ ശൈലയ്ക്കും മക്കൾ അഭിരാമി (18) അഭിജിത്ത് (23) എന്നിവർക്കുമാണ് പരിക്കേറ്റത്.

ശൈലയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയ്ക്കും മകൾക്ക് കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.