മൂവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകം; പ്രതി കേരളം വിട്ടെന്ന് സൂചന

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അടൂപറമ്പിലെ തടിമില്ലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്
മൂവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകം; പ്രതി കേരളം വിട്ടെന്ന് സൂചന
Updated on

കൊച്ചി: മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി സംസ്ഥാനം വിട്ടെന്നാണ് സൂചന.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അടൂപറമ്പിലെ തടിമില്ലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കഴുത്തിൽ ആഴമേറ്റ മുറിവ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരുടെയും ഫോൺ കാണാനില്ല. ഫോണുകൾ കൈക്കലാക്കിയ ശേഷമാവാം പ്രതി രക്ഷപ്പെട്ടതെന്നാണ് നിഗമനം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.