നയന സൂര്യയുടെ മരണം: കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്

സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് പകർത്തിയിരുന്നു
നയന സൂര്യയുടെ മരണം: കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്
Updated on

തിരുവനന്തപുരം: യുവ സംവിധായിക നയനസൂര്യയുടെ മരണത്തിൽ നിർണായ ഫൊറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്. നയനയുടെ മരണത്തിൽ കൊലപാതക സാധ്യതയില്ലെന്നാണ് മെഡിക്കൽ ബോർഡിന്‍റെ പ്രാഥമിക നിഗമനം. നയന കിടന്ന മുറിയുടെ വാതിൽ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സുഹ്യത്തുക്കൾ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി.

സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് പകർത്തിയിരുന്നു. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡും ഈ റിപ്പോർട്ട് പരിശോധിച്ചിരുന്നു. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ലഭിക്കും.

നയന സൂര്യൻ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും കണ്ടെത്തലുണ്ട്. നയന കഴിച്ച മരുന്നുകൾ ഉൾപ്പെടെ പരിശോധിച്ചു. ലെനിൻ രാജേന്ദ്രന്‍റെ മരണ ശേഷം വാടക വീട്ടിനുള്ളിൽ നയനയെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നതായും കൊല്ലത്തെ വീട്ടിൽ കൊണ്ടുപോയ ശേഷവും 3 പ്രാവശ്യം ചികിത്സ തേടിയതായും ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.കഴുത്തിനേറ്റ ക്ഷതങ്ങൾ മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് ഉണ്ടായതല്ലെന്നും വിലയിരുത്തലുകളുണ്ട്.

Trending

No stories found.

Latest News

No stories found.