19 കാരന്‍റെ വ്യാജ നിക്ഷേപ പദ്ധതിയിൽ കുടുങ്ങിയത് ഇരുന്നൂറോളം പേർ

99,999 നിക്ഷേപിച്ചാല്‍ 1,39,999 രൂപ തിരികെ ലഭിക്കുമെന്നായിരുന്നു മിര്‍സയുടെ വാഗ്ദാനം.
Nearly 200 people trapped in 19-year-old's fake investment scheme
19 കാരന്‍റെ വ്യാജ നിക്ഷേപ പദ്ധതിയിൽ കുടുങ്ങിയത് ഇരുന്നൂറോളം പേർ
Updated on

രാജസ്ഥാനിലെ അജ്മീറിൽ വ്യാജ നിക്ഷേപ പദ്ധതിയിൽ അംഗങ്ങളാക്കി ഇരുന്നൂറോളം പേരിൽ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 19 കാരൻ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാഷിഫ് മിർസയെന്ന പ്ലസ് വൺ വിദ്യാർഥിയാണ് പിടിയിലായത്. പ്രതിയിൽ നിന്നും നോട്ടെണ്ണുന്ന യന്ത്രം, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

99,999 രൂപ നിക്ഷേപിച്ചാല്‍ 1,39,999 രൂപ തിരികെ ലഭിക്കുമെന്നായിരുന്നു മിര്‍സയുടെ വാഗ്ദാനം. ആദ്യമാദ്യം പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് മിര്‍സ ലാഭ വിഹിതം നല്‍കി. ഇവരോട് കൂടുതല്‍പേരെ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ താരമാണ് മിര്‍സയെന്നും നിരവധി ഫോളെവേഴ്സാണ് യുവാവിനുള്ളതെന്നും പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഫോളേവേഴ്സിനെയാണ് കൂടുതലായും മിര്‍സ വഞ്ചിച്ചത്.

Trending

No stories found.

Latest News

No stories found.