തിരുവനന്തപുരം: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. 47 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നിന്നാണ് നഴ്സിംഗ് വിദ്യാർഥി സൂരത്തിനെ പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് രഹസ്യമായി എംഡിഎംഎ കൊണ്ടുവരുന്ന വഴിയാണ് പ്രതി എക്സൈസിന്‍റെ പിടിയിലാകുന്നത്. ബസിൽ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയ്ത്. തുടർന്ന് വിദ്യാർഥിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.