ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞു; മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു

കൊല്ലം കരുനാഗപ്പള്ളി ആലുമുക്കിലെ ഗോപകുമാറിന്റെ കടയാണ് തകര്‍ത്തത്. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേരെയും ഇവര്‍ ആക്രമിച്ചു.
ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞു; മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു
Updated on

കൊല്ലം: ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതിന് മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളി ആലുമുക്കിലെ ഗോപകുമാറിന്റെ കടയാണ് തകര്‍ത്തത്. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേരെയും ഇവര്‍ ആക്രമിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു മദ്യപ സംഘത്തിന്റെ ആക്രമണം നടന്നത്. ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതിൽ പ്രകോപിതരായ ഇവർ കടയടിച്ചു തകർക്കുകയായിരുന്നു. കേസെടുത്ത പൊലീസ് അക്രമി സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രസാദ് എന്നയാളാണ് പിടിയിലായതെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.