അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞു. രാവിലെ 11-30 ഓടെ പുറക്കാട് എസ്.എൻ.എം സ്കൂളിന് വടക്കുഭാഗത്തായിരുന്നു സംഭവം നടന്നത്.
എറണാകുളത്തു നിന്നും കരുനാഗപ്പള്ളിക്കു പോയ സൂപ്പർഫാസ്റ്റിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കല്ലേറിൽ ഡ്രൈവർ സലിമിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കായി അമ്പലപ്പുഴ പൊലീസ് തെരച്ചിൽ ആരംഭിച്ചു.