കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു

ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
The accused in the ganja case was detained
അജി.വി. നായർ
Updated on

കൊച്ചി: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം (പ്രിവെൻഷൻ ഓഫ് ഇല്ലിക്ട് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് ) പ്രകാരം കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു. കൂവപ്പടി കോട്ടുവയൽ വടക്കേക്കര വീട്ടിൽ അജി.വി. നായർ (29)നെയാണ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് കൊടകര പൊലീസ് പിടികൂടിയ കേസിലും, പുളിന്താനത്തെ വാടക വീട്ടിൽ നിന്ന് 30 കിലോ കഞ്ചാവ് പോത്താനിക്കാട് പൊലീസ് പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്. കാലടി സനൽ വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്നുകളുടെയും, സൈക്കോട്രോപ്പിക്ക് വസ്തുക്കളുടെയും കടത്ത് തടയുകയാണ് ലക്ഷ്യം.

റൂറൽ ജില്ലയിൽ ഈ നിയമപ്രകാരം ജയിലിലടയ്ക്കുന്ന പതിനൊന്നാമത്തെ കുറ്റവാളിയാണിത്. കോടനാട് ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്ഐ എം.എസ്. സുനിൽ, എഎസ്ഐ വി.പി. ശിവദാസൻ, സീനിയർ സിപിഒമാരായ അനീഷ് കുര്യാക്കോസ്, സുരേഷ് കുമാർ സിപിഒമാരായ എസ്.ആർ. അവിനാഷ്, കെ.എസ്. മധു, നിധിൻ രഘുവരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.