ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച പ്രതി പിടിയിൽ

കഴിഞ്ഞ ദിവസം മോഷ്ടാവായ നേപ്പാൾ സ്വദേശിയെ കെ.എസ്.ആർ.ടി. സി സ്റ്റാന്റിൽ മോഷണത്തിനിടെ പൊലീസ് പിടികൂടിയിരുന്നു
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച പ്രതി പിടിയിൽ
Updated on

കൊച്ചി: ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പോലീസ് പിടി കുടിയത്. ഇയാളുടെ കൈവശത്തുനിന്നും 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

കഴിഞ്ഞ ദിവസം മോഷ്ടാവായ നേപ്പാൾ സ്വദേശിയെ കെ.എസ്.ആർ.ടി. സി സ്റ്റാന്റിൽ മോഷണത്തിനിടെ പൊലീസ് പിടികൂടിയിരുന്നു. ഇൻസ്പെക്ടർ എം .എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർമാരായ പി. എ൦. സലീം, അബ്ദുൾ റഹ്മാൻ, അസി. സബ് ഇൻസ്പെക്ടർ കെ.പി ഷാജി എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.