അതിജീവിതയെ വിവാഹം കഴിച്ച പ്രതിക്കെതിരായ ക്രിമിനൽ നടപടി റദ്ദാക്കി

പീഡന കേസുകളില്‍ ഇരയെ പ്രതി വിവാഹം കഴിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി
POCSO case accused acquitted
അതിജീവിതയെ വിവാഹം കഴിച്ച പ്രതിക്കെതിരായ ക്രിമിനൽ നടപടി റദ്ദാക്കി
Updated on

കൊച്ചി: സ്ത്രീകളുടെ അന്തസിനും അഭിമാനത്തിനും കളങ്കമുണ്ടാക്കുന്ന ബലാത്സംഗം, പോക്സോ കേസ് തുങ്ങിയവ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒത്തുതീര്‍പ്പെത്തിയെന്ന കാരണത്താല്‍ കേസ് റദ്ദാക്കാനും കഴിയില്ല. അതേസമയം പ്രതിയും ഇരയായ വ്യക്തിയും വിവാഹം കഴിച്ച് സമാധാനപരമായി ജീവിക്കുകയാണെങ്കില്‍ കേസ് റദ്ദാക്കുന്ന കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസിലെ പ്രതി പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുകയാണെന്നും ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ക്രിമിനല്‍ നടപടികള്‍ തുടര്‍ന്നാല്‍ കുടുംബ ജീവിതത്തെയും കുട്ടികളുടെ ക്ഷേമത്തെയും ബാധിക്കുമെന്നും കണ്ടെത്തിയ കോടതി ഇവര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി. ജസ്റ്റിസ് എ ബദറുദ്ദീന്‍ ആണ് കേസ് പരിഗണിച്ചത്.

പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്.

അതേസമയം, പീഡന കേസുകളില്‍ ഇരയെ വിവാഹം കഴിക്കാന്‍ പ്രതി സമ്മതിക്കുകയാണെങ്കില്‍ കോടതി അതംഗീകരിക്കരുതെന്നും മൃദുസമീപനം പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. ഈ കേസില്‍ കുട്ടികളുടെ ക്ഷേമം കൂടി കണക്കിലെടുത്താണ് കേസ് റദ്ദാക്കാനുള്ള തീരുമാനമെടുക്കുന്നതെന്നും കോടതി ഊന്നിപ്പറഞ്ഞു.

Trending

No stories found.

Latest News

No stories found.