ഒളിവിൽ കഴിയുകയായിരുന്ന ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ‌

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കാപ്പ പ്രകാരം തടങ്കലിൽ പാർപ്പിയ്ക്കാൻ ഉത്തരവിട്ടു
police arrested the accused in twenty criminal cases who were absconding
ഒളിവിൽ കഴിയുകയായിരുന്ന ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ‌
Updated on

കോതമംഗലം: ഒളിവിലായിരുന്ന ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. കുറുപ്പംപടി വേങ്ങൂർ കൊച്ചുപുരക്കൽ കടവ് മാന്നാം കുഴിയിൽ ലാലു (28) നെയാണ് കുട്ടംപുഴ പൊലീസ് പിടികൂടിയത്. കുറുപ്പംപടി പൊലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിയ്ക്കായി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ശുപാർശ നൽകിയിരുന്നു.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കാപ്പ പ്രകാരം തടങ്കലിൽ പാർപ്പിയ്ക്കാൻ ഉത്തരവിട്ടു. ഈ സമയം ഇയാൾ ഒളിവിലായിരുന്നു. ഒളിവിൽ കഴിയുമ്പോൾ കുട്ടൻപുഴ സ്റ്റേഷൻ പരിധിയിലെ വടാട്ടുപാറ ഭാഗത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയുണ്ടായി. തുടർന്ന് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതി കർണാടകയിലേക്കും, അവിടെ നിന്ന് ആന്ധ്രയിലേക്കും കടന്നു. കഴിഞ്ഞ ദിവസം ഇയാൾ രഹസ്യമായി ജില്ലയിലെത്തി. ലാലുവിന്‍റെ നീക്കം പിന്തുടർന്ന പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

പെരുമ്പാവുർ , ഊന്നുകൽ, കുറുപ്പംപടി, കോടനാട്, കുട്ടമ്പുഴ, കണ്ണൂർ ടൗൺ, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ്. പെരുമ്പാവൂർ ' എഎസ്പി ശക്തി സിംഗ് ആര്യ, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു, കുട്ടമ്പുഴ എസ്.എച്ച്.ഒ പി.എ .ഫൈസൽ, സീനിയർ സി പി ഒ എം.കെ ഷിയാസ്, സി.പി.ഒമാരായ ടി.എം ഷെഫീഖ്, സഞ്ജു ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.