കൊടുവള്ളി ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിൽ റാഗിങ്ങ്; 2 വിദ്യാർഥികൾക്ക് സസ്പെൻഷൻ, 4 പേർക്കെതിരേ കേസ്

സംഘർഷത്തിൽ 4 വിദ്യാർഥികൾക്ക് പരുക്കേറ്റു
police case against students in ragging koduvalli
police case against students in ragging koduvalli
Updated on

കോഴിക്കോട്: കൊടുവള്ളി ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരേ പൊലീസ് കെസെടുത്തു. പരുക്കേറ്റ പ്ലസ് വൺ വിദ്യാർഥികളുടെ പരാതിയിൽ പ്ലസ് ടു വിദ്യാർഥികൾക്കെതിരേയാണ് പൊലീസ് കേസെടുത്തത്. 2 വിദ്യാർഥികളെ കൂടി സ്കൂളിൽ നിന്നും പുറത്താക്കി. മുൻപ് 5 വിദ്യാർഥികളെ കൂടി സസ്പെൻസ് ചെയ്തിരുന്നു. ഇതോടെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തവരുടെ എണ്ണം 7 ആയി. വിദ്യാർഥികൾ സ്കൂൾ പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സംഘർഷത്തിൽ 4 വിദ്യാർഥികൾക്ക് പരുക്കേറ്റു. വിദ്യാഥികളുടെ കഴുത്തിനും മുതുകിനും കോംപസ് ഉപയോഗിച്ച് കുത്തുകയായിരുന്നു. വിദ്യാർഥികളുടെ കൈ വടികൊണ്ട് തല്ലിയൊടിക്കുകയും ചെയ്തതായാണ് പരാതി. കഴിഞ്ഞയാഴ്ച റാഗിങ്ങുമായി ബന്ധപ്പെട്ട് 5 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ വിദ്യാർഥികൾക്ക് നേരെയാണ് വീണ്ടും അക്രമണമുണ്ടായത്.

Trending

No stories found.

Latest News

No stories found.