ക്ഷേത്രത്തിലെത്തിയ വിദ‍്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പൂജാരി അറസ്റ്റിൽ

പാലേരി വേങ്ങശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ
Sexual assault on a student who came to the temple; Priest arrested
ക്ഷേത്രത്തിലെത്തിയ വിദ‍്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പൂജാരി അറസ്റ്റിൽ
Updated on

കോഴിക്കോട്: ക്ഷേത്ര ദർശനത്തിനെത്തിയ 17-കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൂജാരി അറസ്റ്റിലായി. മുതുവണ്ണാച്ച കിളച്ചപറമ്പിൽ വിനോദനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

പാലേരി വേങ്ങശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധുക്കൾക്കൊപ്പമാണ് വിദ‍്യാർഥിനി ക്ഷേത്രത്തിലെത്തിയത് എന്നാൽ പെൺക്കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് സ്വകാര‍്യഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതി. പിന്നീട് പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.