പെരുമ്പാവൂരിൽ പള്ളിയിലും, വീട്ടിലും മോഷണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്
Robbery at church and house in Perumbavoor; Interstate workers arrested
പെരുമ്പാവൂരിൽ പള്ളിയിലും, വീട്ടിലും മോഷണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Updated on

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കൾ പിടിയിൽ. ആസാം സ്വദേശികളായ അഫ്സാലുർ റഹ്മാൻ (24), ആഷിക്കുൽ ഇസ്ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നവംബർ 16ന് വെളുപ്പിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ രണ്ടു പേരും ചേർന്ന് മോഷണം നടത്തുകയായിരുന്നു.

പിന്നീട് നവംബർ 18 ഉച്ചയ്ക്ക് അഫ്സാലുർ റഹ്മാൻ കടുവാൾ തങ്കമാളികയ്ക്ക് സമീപമുള്ള വീടിന്‍റെ പിൻവാതിൽ പൊളിച്ച് അകത്തുകയറുകയും മോഷണം നടത്തുന്നതിനിടെ വീടിനകത്ത് വീട്ടമ്മയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. മോഷണങ്ങൾ തടയുന്നതിനായി ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂരിൽ നിന്നും ഇവരെ പിടികൂടിയത്.

Robbery at church and house in Perumbavoor; Interstate workers arrested

ഇവർ മറ്റിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ്. എം. തോമസ്, റാസിഖ് പി.എം., എൽദോസ് കുര്യാക്കോസ്, സി.കെ. എൽദോ, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, എ.ജി. രതി, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, കെ.ആർ. ധനേഷ് മിഥുൻ മുരളി എന്നിവരാണുണ്ടായിരുന്നത്. ഇവരുൾപ്പടെ ആറ് മോഷ്ടാക്കളെയാണ് അടുത്ത ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവുരിൽ നിന്നും പിടികൂടിയത്.

Trending

No stories found.

Latest News

No stories found.