ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച കേസ്: പ്രതികളെ റിമാൻഡ് ചെയ്തു

ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച കേസ്: പ്രതികളെ റിമാൻഡ് ചെയ്തു

മുഹമ്മദ് സാലിയുടെ ഉടമസ്ഥതയിൽ എരുമേലിയിലുള്ള രണ്ട് കടകളിൽ നിന്നായി പ്രതികൾ വിറ്റ കേബിൾ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും പോലീസ് സംഘം ഇന്ന് കണ്ടെടുത്തു
Published on

പത്തനംതിട്ട : ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. മോഷ്ടാക്കൾ കേബിൾ വില്പന നടത്തിയ എരുമേലിയിലുള്ള ആക്രിക്കടയുടമയേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എരുമേലി സ്വദേശി മുഹമ്മദ്‌ സാലിയാണ് അറസ്റ്റിലായത്. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.

മുഹമ്മദ് സാലിയുടെ ഉടമസ്ഥതയിൽ എരുമേലിയിലുള്ള രണ്ട് കടകളിൽ നിന്നായി പ്രതികൾ വിറ്റ കേബിൾ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും പോലീസ് സംഘം ഇന്ന് കണ്ടെടുത്തു. പമ്പ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ് ഇവ കണ്ടെടുത്തത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം തുടരാനാണ് പോലീസ് നീക്കം.