നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച ശാസ്ത്രജ്ഞന് 10 വർഷം തടവ്

പാരാഫീലിയ എന്ന മാനസികരോഗത്തിന് അടിമയാണ് ശാസ്ത്രജ്ഞനെന്ന് അഭിഭാഷകൻ വാദിച്ചു.
Scientist jailed for 10 years for sexually abusing dogs
ആഡം ബ്രിട്ടൺ
Updated on

സിഡ്‌നി: നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശാസ്ത്രജ്ഞന് ഓസ്ട്രേലിയൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ബിബിസിയിലും നാഷണൽ ജിയോഗ്രാഫിക് പ്രൊഡക്ഷനിലും പ്രവർത്തിച്ചിട്ടുള്ള പ്രമുഖ ജന്തുശാസ്ത്രജ്ഞനായ ആദം ബ്രിട്ടണാണ് ജയിലിലായത്. തന്‍റെ വീടിന്‍റെ പരിധിയിലുള്ള നാല്പതിലധികം നായ്ക്കളെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ഇയാൾക്കെതിരെ മൃഗീയത, മൃഗ പീഡനം എന്നിവയുമായി ബന്ധപ്പെട്ട് 56 കുറ്റങ്ങൾ ചുമത്തി.

തുടർന്ന് ബ്രിട്ടനെ പത്ത് വർഷവും അഞ്ച് മാസവും തടവിന് വിധിച്ച് സിഡ്നിയിലെ കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഡാർവിനിലെ വീടിന് ചുറ്റും ഷിപ്പിംഗ് കണ്ടെയ്‌നറിനുള്ളിൽ നായ്ക്കളെ പീഡിപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നത് ബ്രിട്ടൺ വീഡിയോ ചിത്രീകരിച്ച് വ്യാജ പേരുകളിൽ ഓൺലൈനിൽ പങ്ക് വയ്ക്കുന്നത് പതിവായിരുന്നു.

മേൽപ്പറഞ്ഞ പ്രവൃത്തികൾ ചെയ്ത ബ്രിട്ടൺ, പാരാഫീലിയ എന്ന മാനസികരോഗത്തിന് അടിമയാണെന്ന് അഭിഭാഷകൻ അവകാശപ്പെട്ടു. ഒരു വ്യക്തി വസ്തുക്കളെയോ സ്ഥലങ്ങളെയോ സ്ഥലത്തെയോ കുറിച്ച് തീവ്രമായ ലൈംഗിക സങ്കൽപ്പങ്ങൾ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥയാണ് പാരാഫീലിയ.

വെസ്റ്റ് യോർക്ക്ഷെയറിൽ ജനിച്ച ബ്രിട്ടൺ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബിരുദവും ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ബിഗ് ഗെക്കോ - മുതല സംരക്ഷണ സൈറ്റുകളിലൊന്നിലും ഇയാൾ ജോലി ചെയ്‌തിട്ടുണ്ട് അവിടെ ഇയാൾ വന്യമൃഗങ്ങൾക്കൊപ്പം വീഡിയോകൾ റെക്കോർഡുചെയ്യാറുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ ബിബിസിക്കും നാഷണൽ ജിയോഗ്രാഫിക്കിനും വിറ്റതായി റിപ്പോർട്ടുണ്ട്.

ബ്രിട്ടൺ മൃഗങ്ങളുമായുള്ള തന്‍റെ ഹീനവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികളുടെ വീഡിയോകൾ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ പിടിയിലാകുന്നത്.

Trending

No stories found.

Latest News

No stories found.