സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്: മുൻ സെക്രട്ടറിമാരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന

പിന്നാലെ നടന്ന അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു
Police
Policeപ്രതീകാത്മക ചിത്രം
Updated on

പത്തനംതിട്ട: സീതത്തോട് സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ മുൻ സെക്രട്ടറിമാരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. പി.എൽ സുബാഷ്, കെ.യു. ജോസ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. ജോസിന്‍റെ വീട്ടിൽ നിന്നും രേഖകൾ കണ്ടെടുത്തു.

ബാങ്കിൽ ആറുകോടിയുടെ ക്രമക്കേട് നടന്നതായി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. വിവാദമായതിനെ തുടർന്ന് സെക്രട്ടറി കെ.യു ജെസിനെ ഭരണസമിതി പുറത്താക്കിയിരുന്നു. സഹകരണ വകുപ്പ് 2018-19 ൽ നടത്തിയ അന്വേഷണത്തിലാണ് സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.