കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു

മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛനായ ശശിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം
son killed his father at kollam
ശരത്ത്
Updated on

കൊല്ലം: പരവൂരിൽ മകന്‍റെ മർദനമേറ്റ് കിടപ്പു രോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛനായ ശശിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മർദനമേറ്റ ശശിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് റെഫര്‍ ചെയ്‌തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ശശി മരിച്ചു.ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.