പ്ലസ് ടു പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ അറസ്റ്റിൽ

പ്രതി വിവാഹിതനാണെന്നും ഒരു മകളുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി
പ്ലസ് ടു പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ അറസ്റ്റിൽ
Updated on

ചിറ്റൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു

12-ാം ക്ലാസ് പരീക്ഷകഴിഞ്ഞിറങ്ങിയ 17 കാരിയെ ഇയാൾ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാൾ സത്യസന്ധനാണെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു. എന്നാൽ പിന്നീട് ഇയാളുടെ സ്വഭാവത്തിൽ അസ്വഭാവികത തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം എത്തി പൊലീസിൽ പരാതി നൽകുക‍യായിരുന്നു. പ്രതി വിവാഹിതനാണെന്നും ഒരു മകളുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.

Trending

No stories found.

Latest News

No stories found.