വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി മോഷണം; നേപ്പാൾ സ്വദേശിനി അടക്കം 2 പേർ അറസ്റ്റിൽ, 3 പേർക്കായി അന്വേഷണം തുടരുന്നു

ചൊവ്വാഴ്ച രാത്രിയാണ് സംഭവം
വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി മോഷണം; നേപ്പാൾ സ്വദേശിനി അടക്കം 2 പേർ അറസ്റ്റിൽ, 3 പേർക്കായി അന്വേഷണം തുടരുന്നു
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൂന്ന് പേരും ബോധരഹിതരയരുന്നു. വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ,ഹോം നഴ്സായ സിന്ധു എന്നിവർ നിലവിൽ ആശുപത്രിയിൽ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പിന്നിൽ അഞ്ചംഗ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ നേപ്പാൾ സ്വദേശിയേയും യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

നാട്ടുകാർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി ഒരാളെ പിടികൂടി. സ്വർണവും പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്ന് രാവിലെ സമീപത്ത് ഒളിച്ചിരുന്ന മറ്റൊരാളെയും നാട്ടുകാർ പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.